Friday 12 January 2018

പാലക്കാട്ട് കണക്കന്മാരുടെ കുമ്പളത്തറ മന്ദത്തെ വട്ടക്കളിപ്പാട്ട്

തെയ് താത്താ തെയ് -തെയ് താ 

തെയ്യം താത്ത തെയ്-തെയ് താ

തെയ് തെയ് തെയ് - തെയ് തോം  തെയ് തോം

വാഴ് വാഴല്ലേ പുലി പുലിയേ

ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

ഏമൂരി നല്ലമ്മയെ പൊലിച്ചെടുത്തേ (2)

 വാഴ് വാഴല്ലേ പുലി പുലിയേ 

ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

പുതുശ്ശേരി നല്ലമ്മേനെ  പൊലിച്ചെടുത്തേ (2)

വാഴ് വാഴല്ലേ പുലി പുലിയേ 

ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

പുതുശ്ശേരി നല്ലമ്മയും നെറയെ വാഴേ (2)

വാഴ് വാഴല്ലേ പുലി പുലിയേ 

ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

മണപ്പുള്ളി നല്ലമ്മയെ പൊലിച്ചെടുത്തേ (2)

വാഴ് വാഴല്ലേ പുലി പുലിയേ 

ആരെ പൊലിപ്പിച്ചു ഞാൻ പാട്ടെടുത്തേ (2)

മണപ്പുള്ളി നല്ലമ്മയും നെറയെ വാഴേ (2)

വാഴ് വാഴല്ലേ പുലി പുലിയേ 

ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

ചേർമ്പറ്റ  നല്ലമ്മയെ പൊലിച്ചെടുത്തേ (2)

വാഴ് വാഴല്ലേ പുലി പുലിയേ

ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

ചേർമ്പറ്റ  നല്ലമ്മയും നെറയെ വാഴേ (2)

വാഴ് വാഴല്ലേ പുലി പുലിയേ 

ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

ചെമ്പറകോട്ട് നല്ലയ്യനെ പൊലിച്ചെടുത്തേ(2)

വാഴ് വാഴല്ലേ പുലി പുലിയേ 

ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

ചെമ്പറകോട്ട് നല്ലയ്യനും നെറയെ വാഴേ (2)

വാഴ് വാഴല്ലേ പുലി പുലിയേ 

ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

വെള്ളർകോട്ട നല്ലയ്യനെ  പൊലിച്ചെടുത്തേ(2)

വാഴ് വാഴല്ലേ പുലി പുലിയേ

ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

വെള്ളർകോട്ട നല്ലയ്യനും നെറയെ വാഴേ (2)

മൂന്നില്ലത്ത് മുത്തൻമാരെ പൊലിച്ചെടുത്തേ(2)

വാഴ് വാഴല്ലേ പുലി പുലിയേ 

ആരെ പൊലിച്ചു ഞാൻ പാട്ടെടുത്തേ (2)

മൂന്നില്ലത്ത് മുത്തൻമാരും നെറയെ വാഴേ (2)

തെയ്‌ത  തെയ്‌ത തെയ് തെയ് തെയ്തെയ്തോണ് തേയ്തോം 

ആ തെയ്ത തെയ്ത തെയ് തെയ് താത്ത തെയ് തെയ് തോം തെയ്‌തോം തെയ്‌തോം തെയ് തെയ് തോം  



Wednesday 10 January 2018

പൊറാട്ടു നാടകത്തിലെ ഒരു പ്രശസ്ത ഗാനം

പൊറാട്ടു നാടകത്തിലെ ഒരു പ്രശസ്ത ഗാനം
*********************************************************
മാണിക്യ കല്ലിനെ മറക്കില്ലാ ഞാനിന്ന്
മറക്കണ്ടാ നീയെന്നേ മരിക്കോളം നോക്കണം (2)

അരിമുല്ല മാലയാ അഴകിനായ് ചൂടണ്
ഉച്ചന്തലാ പോകണ്ടാ മുല്ലപ്പൂവേ വാടണ്ടാ

ഉള്ളിലുള്ള നാണവും എന്നോടുള്ള കോപവും
അഴകൊത്ത ദേഹവും അതിനാലേ മോഹവും

പുഞ്ചിരിച്ച് നോട്ടവും  നെഞ്ചകത്ത് വാട്ടവും
എന്നാണ് ദൈവമേ പെണ്ണിനൊന്ന് കാണണ്

എൻ മന വേദനൈ ഏറ്റിടും മാരനേ

 മാണിക്യ കല്ലിനെ മറക്കില്ലാ ഞാനിന്ന്
മറക്കണ്ടാ നീയെന്നേ മരിക്കോളം നോക്കണം (2)
പാലക്കാട്ടെ കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ പൊറാട്ടു നാടകത്തിലൂടെ ജനലക്ഷങ്ങളെ ചിരിയിലൂടെ ചിന്തിപ്പിച്ച ശ്രീ.നല്ലേപ്പിള്ളി നാരായണൻ കളിയാശാനെ തിരഞ്ഞു രാവിലെ പോയതാണ് ചിറ്റൂർ നല്ലേപ്പിള്ളിയിൽ, പക്ഷെ അദ്ദേഹം ഒരു വർഷം മുമ്പ് 64 ആം വയസ്സിൽ അന്തരിച്ചു. അദ്ദേഹത്തിൻറെ ഭാര്യാപിതാവ് പേരെടുത്ത പൊറാട്ടു നാടക കലാകാരൻ ശ്രീ.നെന്മേനി കൃഷ്ണൻ അവർകളെ കണ്ടുമുട്ടി. വളരെ സന്തോഷം തോന്നി. ദൂരദർശനിൽ പരിപാടി അവതരിപ്പിച്ച ശ്രീ.നെന്മേനി കൃഷ്ണൻ ഇന്ന് പ്രായാധിക്യം മൂലം കളികൾക്ക് പോകാറില്ല, പക്ഷെ ഒരു കളിയാശാനായി ഇന്നും രംഗത്തുണ്ട്.....
പാലക്കാട്ട് കണക്കന്മാരുടെ കുമ്പളത്തറ മന്ദത്തെ വട്ടക്കളിപ്പാട്ട്
********************************************************************
മാണിയോ മത്തളോ മാറോടെ ചീരമ്പാ
ചീരമ്പാ പാലമ്പാ ഏതേത് നല്ലമ്മാ (2)

 ചീരമ്പാതാരുടെ ഏമൂരേ നല്ലമ്മാ

മാണിയോ മത്തളോ മാറോടെ ചീരമ്പാ
ചീരമ്പാ പാലമ്പാ ഏതേത് നല്ലമ്മാ (2)

 ചീരമ്പാതാരുടെ പുതുശ്ശേരി നല്ലമ്മാ

 മാണിയോ മത്തളോ മാറോടെ ചീരമ്പാ
ചീരമ്പാ പാലമ്പാ ഏതേത് നല്ലമ്മാ (2)

ചീരമ്പാതാരുടെ മണപ്പുള്ളി നല്ലമ്മാ

മാണിയോ മത്തളോ മാറോടെ ചീരമ്പാ
ചീരമ്പാ പാലമ്പാ ഏതേത് നല്ലമ്മാ (2)

ചീരമ്പാതാരുടെ ചേർമ്പറ്റ നല്ലമ്മാ

മാണിയോ മത്തളോ മാറോടെ ചീരമ്പാ
ചീരമ്പാ പാലമ്പാ ഏതേത് നല്ലമ്മാ (2)

ചീരമ്പാതാരുടെ വെള്ളർകോട്ടെ നല്ലയ്യൻ 

മാണിയോ മത്തളോ മാറോടെ ചീരമ്പാ
ചീരമ്പാ പാലമ്പാ ഏതേത് നല്ലമ്മാ (2)

ചീരമ്പാതാരുടെ മൂന്നില്ലത്ത് മുത്തൻമാർ 

മാണിയോ മത്തളോ മാറോടെ ചീരമ്പാ
ചീരമ്പാ പാലമ്പാ ഏതേത് നല്ലമ്മാ (2)

ആ തെയ്ത തെയ്ത തെയ് തെയ് താത്ത തെയ് തെയ് തോം തെയ്‌തോം തെയ്‌തോം തെയ് തെയ് തോം  

Thursday 12 May 2016

#പോമോനെമോദി-യുടെ പിന്നിലെ ഗൂഡാലോചന ▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸
കേരളം അഭിമുഖീകരിക്കുന്ന അനേകം പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനായി, കാത്തിരുന്ന ഇടത് വലത് മുന്നണികൾക്കു കിട്ടിയ ചാകരയായിരുന്നു "മോദി കേരളത്തിനെ അപമാനിച്ചു" എന്ന കുപ്രചരണം.
മലയാളികൾക്ക് ഹിന്ദി അത്ര പോരാ എന്ന പൊതു ധാരണ ഊട്ടിയുറപ്പിക്കാനല്ലാതെ അതുകൊണ്ട് എന്ത് ഗുണമാണുണ്ടായത് ? ഇപ്പോ ആർക്കും ജിഷയെ വേണ്ട , കേരളത്തിൻറെ ദാരിദ്യം വേണ്ട,ഇടതിനെ വലതു കുറ്റം പറയില്ല , വലതിനെ ഇടത് കുറ്റം പറയില്ല , ഈ രണ്ടു പേരും പൊതു ശത്രുവായി വൻഭൂരിപക്ഷതിൽ ഭാരതത്തിൻറെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ ഇല്ലാത്ത അപമാനക്കഥയുടെ പേരിൽ #പോമോനെമോദി എന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ തകർന്നത് മറ്റു സംസ്ഥാനങ്ങൾക്കിടയിലുള്ള മലയാളിയുടെ അഭിമാനമാണ്, മലയാളിയുടെ 94% സാക്ഷരതയിൽ "ഹിന്ദി" എന്നൊരു മുറിപ്പാട് അവശേഷിക്കുന്നു, ഉയർത്തിക്കാണിക്കാൻ ഒന്നുമില്ലാത്തവൻ ഉയർന്നുവരുന്നവനെ കൂവിത്തോൽപ്പിക്കുക എന്നൊരു ചൊല്ലുണ്ട് , കുറുക്കൻ കുഞ്ഞുങ്ങളെ കൂവിത്തോൽപ്പിക്കാൻ സിംഹക്കുട്ടികൾക്ക് കഴിയില്ലല്ലോ,ജിഷയുടെ മരണവുമായി സമയം കൊല്ലുകയായിരുന്ന മാധ്യമങ്ങൾ 15 ദിവസം കഴിച്ചുകൂട്ടിയപ്പോൾ പുതിയൊരു വിഷയത്തിനുവേണ്ടി കാത്തിരുന്ന അവർ മാധ്യമധർമ്മം മറന്നുകൊണ്ട് കേരളത്തിലെ മലയാളികളുടെ മനസ്സിൽ ബിജെപിക്കെതിരായ ഒരു പൊതുവികാരം നിറയ്ക്കാൻ മലയാളിയുടെ വൈകാരികതയെ ചൂഷണം ചെയ്തുകൊണ്ട് ഇരുട്ടിൽ ഇല്ലാത്ത പൂച്ചയെ പിടിക്കാൻ മലയാളിയെ നവമാധ്യമത്തിൽ കുടുക്കിയിട്ടപ്പോൾ രക്ഷപ്പെട്ടത് സരിതയുടെ വെളിപ്പെടുത്തലുകളും, പാമോലിൻ കേസിൽ ഉമ്മൻ ചാണ്ടിയ്ക്കെതിരെ വന്ന സുപ്രീം കോടതി വിധിയുമൊക്കെയാണ്‌. എന്തിനായിരുന്നു ഈ ഒത്തുകളി? ഇലക്ഷന് ദിവസങ്ങൾ അവശേഷിക്കെ ഈയൊരു ഒത്തുകളി നാടകത്തിലൂടെ ലാഭം ഇടത് വലത് മുന്നണികൾക്കു തന്നെയാണ് നഷ്ടം മലയാളികളുടെ വിലപ്പെട്ട ഒരു ദിവസവും, അൽപം അഭിമാനവും, AC റൂമുകളിൽ ഇരുന്നുകൊണ്ട് IAS ഉദ്യോഗസ്ഥർ തയ്യാറാക്കുന്ന ആദിവാസികളുടെ ജീവിത നിലവാര സൂചികയെ ഉദ്ധരിച്ച് ഇവിടെ ആദിവാസികൾ സുഖലോലുപതയിലാണെന്ന് സമർത്ഥിച്ച ഇടത് വലത് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന മലയാളി യുവാക്കളെ നിങ്ങൾക്ക് നല്ല നമസ്കാരം, ഒരു കാര്യം നിങ്ങൾ മറന്നു അല്ലെങ്കിൽ ശ്രദ്ധിച്ചില്ല, ആദിവാസി ഹിന്ദു സമൂഹത്തിൻറെ ഭാഗമാണെന്നും, ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ #പോമോനെമോദി പ്രചരണം നടത്തിയത് മുസ്ലീങ്ങളാണെന്നും.വിവരവും വിദ്യാഭ്യാസവും എന്ന മലയാളിയുടെ സങ്കൽപ്പം ഇനിയും മുന്നേറേണ്ടിയിരിക്കുന്നു ഒരു മാനസിക അരാജകത്വം കേരളത്തിലെ ഇടത് വലത് മുന്നണികളിൽ പ്രവർത്തിക്കുന്ന അതുപോലെ അവരെ പിന്തുണയ്ക്കുന്ന മലയാളികളെ അടക്കി ഭരിക്കുന്നത് പൊതുവെ കാണാം, അതിൻറെ ബഹിർസ്ഖലനമാണ് #പോമോനെമോദി എന്ന പ്രചാരണത്തിലൂടെനമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ഈ വികൃത മനസ്ക്കരെ ബോധവൽക്കരിക്കുക എന്നത് കുടം കമഴ്ത്തി വെള്ളം നിറയ്ക്കുന്നത് പോലെയാണ്.
അതുകൊണ്ട് അവരെ അവരുടെ സാങ്കല്പ്പിക സ്വർഗത്തിൽ വിഹരിക്കാൻ അനുവദിക്കുക!!#വാമോനെമോദി#vamonemodi, #